ചങ്ങനാശേരി: സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ മെഡിക്കൽ സ്റ്റോർ ജീവനക്കാരായ 3 പേർക്ക്. കവിയൂർ സ്വദേശിനി രമ ഉണ്ണികൃഷ്ണൻ, ചെങ്ങന്നൂർ സ്വദേശി ജിബിൻ, കുന്നന്താനം സ്വദേശി സുരേഷ് കുമാർ എന്നിവർ പിരിവിട്ടെടുത്ത ടിക്കറ്റാണ് ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിൽ സമ്മാനർഹമായത്. ചങ്ങനാശേരി ബിസ്മി ലോട്ടറി ഏജൻസിയിൽ നിന്നും സബ് ഏജന്റ് ജോസഫ് എടുത്ത് വില്പന നടത്തിയ എസ്.എൻ 691630 എന്ന സീരിസ് നമ്പരിലുള്ള ലോട്ടറിയാണ് സമ്മാനത്തിനർഹമായത്. 3 പേരും പായിപ്പാട് കിഴക്കനേത്ത് മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരാണ്. സമ്മാനർഹമായ ലോട്ടറി പായിപ്പാട് എസ്.ബി.ഐ ബ്രാഞ്ചിൽ ഏല്പ്പിച്ചു. പണം തുല്യമായി വീതിക്കാനാണ് ഇവരുടെ തീരുമാനം.