കോട്ടയം: വീടിന് സമീപത്തെ വനത്തിനുള്ളിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. മറയൂർ കോവിൽക്കടവ് പത്തടിപാലത്തിനു സമീപം താമസിക്കുന്ന എസ്.ഗണേശന്റെ (75) മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒൻപതുമണിയോടെ വനത്തിൽപ്പോയവരാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. സ്ഥിരം മദ്യപാനിയായായ ഇയാൾ വീട്ടിൽ നിന്ന് പോയാൽ ദിവസങ്ങൾ കഴിഞ്ഞാണ് എത്താറുള്ളത്. അതിനാലാണ് കാണാതായിട്ടും അന്വേഷിക്കാതിരുന്നതെന്ന് വീട്ടുകാർ പൊലീസിനോട് പറഞ്ഞു. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: മാരിയമ്മ. മകൻ: കല്യാണകുമാർ.