പാലാ : മീനച്ചിൽ താലൂക്കിലെ മികച്ച സഹകരണബാങ്ക് പ്രസിഡന്റിനുള്ള അവാർഡ് വലവൂർ ബാങ്ക് പ്രസിഡന്റ് കെ.ജെ.ഫിലിപ്പ് കുഴികുളത്തിന് . 1987 ജൂൺ മുതൽ തുടർച്ചയായി വലവൂർ സർവീസ് സഹകരണബാങ്കിന്റെ പ്രസിഡന്റായ അദ്ദേഹം 2003-2008, 2013-2017 കാലഘട്ടങ്ങളിൽ ജില്ലാ സഹകരണബാങ്കിന്റെ പ്രസിഡന്റായും പ്രവർത്തിച്ചു. 2016 - ലെ ദേശീയ അവാർഡ്, നാഷണൽ ഫെഡറേഷൻ ഒഫ് സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്‌സിന്റെ 2016-17 വർഷത്തെ സുഭാഷ് യാദവ് അവാർഡ്, 2007 - ലെ കോട്ടയം ജില്ലയിലെ മികച്ച സഹകാരി അവാർഡ്, 2003-04 ലെ രാഷ്ട്രീയ വികാസ് രത്തൻ ഗോൾഡ് അവാർഡ്, 2015-16 വർഷത്തെ അബ്രഹാം മാത്യു തറപ്പിൽ സ്മാരക അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കരൂർ പഞ്ചായത്ത് പ്രസിഡന്റായും മെമ്പറായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.