രാമപുരം : പൊതുജനങ്ങളുടെ നിയമപരമായ സംശയനിവാരണത്തിനും നിയമാനുസൃത വ്യവഹാരങ്ങൾ നടത്തുന്നതിനുള്ള നിയമോപദേശങ്ങൾ നൽകുന്നതിനുമായുള്ള സൗജന്യ നിയമ സഹായ കേന്ദ്രം രാമപുരം പൊലീസ് സ്റ്റേഷനിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ പ്രവർത്തിക്കും. സുപ്രീംകോടതിയുടേയും, ഹൈക്കോടതിയുടേയും നിയന്ത്രണത്തിലുള്ള സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയുടെ (കെൽസ) മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഈ കേന്ദ്രത്തിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതി നൽകാം. അഭിഭാഷകരുടേയും പാരാലീഗൽ വോളന്റിയർമാരുടേയും സേവനം ക്ലിനിക്കിലുണ്ട്. ഫോൺ : 9446757275, 8089186529.