തലയോലപ്പറമ്പ്: വിദ്യാർത്ഥികളെ ലഹരിക്കെതിരെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ തലയോലപ്പറമ്പ് എ.ജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഏകാംഗ നാടകവും ബോധവത്കരണ ക്ലാസും നടത്തി. കോട്ടയം ജില്ലാ പൊലീസ് നർക്കോട്ടിക്ക് സെൽ, ജനമൈത്രി പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഷെഫീക്ക് അഭിനയിച്ച 'കാഴ്ച്ചക്കൂത്ത് 'എന്ന ഏകാംഗ നാടകം ശ്രദ്ധേയമായി. സ്‌കൂൾ ഹെഡ്മാസ്റ്റർ രാജേന്ദ്രൻ, പ്രിൻസിപ്പൽ അശോക് കുമാർ, ജനമൈത്രി പൊലീസ് പി.ആർ. ഒ സുരേഷ്, പി.ടി.എ പ്രസിഡന്റ് എം.എസ് തിരുമേനി, കടുത്തുരുത്തി എക്‌സൈസ് പ്രിവന്റീവ് ഓഫീസർ മേഘനാഥൻ, അദ്ധ്യാപകരായ ഡോ.യു. ഷംല, ഉഷ, ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ അദ്ധ്യാപകർ, പിടിഎ ഭാരവാഹികൾ എന്നിവരെ കൂടാതെ നിരവധി രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.