കോട്ടയം: ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ സങ്കൽപ്പയാത്ര സംസ്ഥാനസമിതി അംഗം ഡോ. ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. അഡ്വ. ജി. രാമൻ നായർക്ക് ജി. പ്രമീളദേവി പാർട്ടി പതാക കൈമാറി. കുമാരനല്ലൂരിൽ നിന്നും ആരംഭിച്ച സങ്കൽപ്പയാത്ര കോട്ടയം നഗരംചുറ്റി മൂലേടം ദിവാൻ കവലയിൽ സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന സമിതി അംഗം എറ്റൂമാനൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് നന്ദൻ നട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം പി.കെ. രവീന്ദ്രൻ, ടി.എൻ. ഹരികുമാർ, അഡ്വ.എം.എസ് കരുണാകരൻ, തോമസ് ജോൺ, ജില്ലാ വൈ. പ്രസിഡന്റ് പി. സുനിൽ കുമാർ, സെക്രട്ടറിമാരായ സി.എൻ. സുബാഷ്, കെ.പി ഭുവനേശ്, മഹിളാമോർച്ച സംസ്ഥാന വൈ. പ്രസിഡന്റുമാരായ റീബാ വർക്കി, ജയശ്രീ പ്രസന്നൻ, ജില്ലാ കമ്മറ്റി അംഗളായ കുസുമാലയം ബാലകൃഷൻ, ബിനു ആർ. വാര്യർ, ഡോ. ലിജി വിജയകുമാർ, കുടമാളൂർ രാധാകൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം പി.ജെ ഹരികുമാർ, യുവമോർച്ച ജില്ലാ വൈ. പ്രസിഡന്റ് വി.പി. മുകേഷ്, സി.സി ഗീരിഷ്‌കുമാർ, നേതാക്കളായ ഡോ. ഇ.കെ വിജയകുമാർ, നാസർ റാവൂത്തർ, കോര സി. ജോർജ്, നിയോജക മണ്ഡലം ഭാരവാഹികളായ രാജേഷ് ചെറിയമഠം, പ്രവീൺ ദിവാകരൻ, സിന്ധു അജിത്ത്, ഇന്ദിരാ കുമാരി, സുധാ ഗോപി, വിനു ആർ. മോഹൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ അനിൽകുമാർ, ടി.ടി സന്തോഷ്, സി.കെ സുമേഷ്, ഉണ്ണി വടവാതൂർ, അരുൺ മൂലേടം,സുരേഷ് ശാന്തി എന്നിവർ പ്രസംഗിച്ചു.
-- ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ സങ്കൽപ്പയാത്ര സംസ്ഥാനസമിതി അംഗം ഡോ. ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്യുന്നു