ആനിക്കാട് : ഗുരുപ്രസാദം കുടുംബയോഗം വാർഷിക പൊതുയോഗം 24 ന് ഉച്ചകഴിഞ്ഞ് 1.30 ന് തങ്കപ്പൻ ഇടമുളയുടെ വസതിയിൽ നടക്കും. ശാഖാ സെക്രട്ടറി ശ്രീജാ വിനോദ് ഉദ്ഘാടനം ചെയ്യും. ആക്ടിംഗ് പ്രസിഡന്റ് പി.പി. ബാബു അദ്ധ്യക്ഷത വഹിക്കും. ജയാശ്രീകുമാർ പ്രഭാഷണം നടത്തും. ജയമോൾ പ്രദീപ്, സി.ഇ.ശ്രീധരൻ, പീതാംബരൻ, രമേശൻ, ബിൻസി സുനിൽ, പ്രവീൺ പ്രദീപ്, മോഹനൻ തേക്കനാൽ എന്നിവർ സംസാരിക്കും.