കോട്ടയം: വിസ്മയ കാഴ്ചകൾ ഒരുക്കിയ ചൈതന്യ കാർഷികമേളയിൽ ജനത്തിരക്ക് ഏറുന്നു. 2000 കിലോ തൂക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ പോത്തുകളുടെ പ്രദർശനം, കാസർകോട് കുള്ളൻ കാള പ്രദർശനം, അലങ്കാര മത്സ്യ പ്രദർശനം, മെഡിക്കൽ എക്‌സിബിഷൻ എന്നിവ ദർശിക്കാൻ തിരക്കേറി.
നൈപുണ്യദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. മാര്‍ ജോസഫ് പെരുംന്തോട്ടം അദ്ധ്യക്ഷത വഹിച്ചു. എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പ്രൊഫ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തി.
ഇന്ന് രാവിലെ 11 ന് കുട്ടികളുടെ കലാപരിപാടിയിൽ മാണി സി. കാപ്പൻ എ.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കും. 2.30ന് കർഷക സംഗമദിന പൊതുസമ്മേളനം കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും. ക്ഷീര കർഷകർക്കായി ഏർപ്പെടുത്തിയ സംസ്ഥാനതല ക്ഷീര കർഷക അവാർഡ് സമർപ്പണം ക്ഷീര വന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവ്വഹിക്കും. ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് അനുഗ്രഹ പ്രഭാഷണം നടത്തും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി, എം.എൽ.എമാരായ പി.ജെ ജോസഫ് , കെ.സി ജോസഫ് , റോഷി അഗസ്റ്റിൻ, ഷാനിമോൾ ഉസ്മാൻ എം.പി എന്നിവർ പ്രസംഗിക്കും