കോട്ടയം: ബി.ഡി.ജെ.എസ് ഏറ്റുമാനൂർ മണ്ഡലം പ്രവർത്തക യോഗവും രാഷ്ട്രീയ നയ വിശദീകരണവും ഇന്ന് ഉച്ചക്ക് 2 ന് കോട്ടയം മെഡിക്കൽ കോളേജിന് സമീപം കെ. വി.എം ആഡിറ്റോറിയത്തിൽ നടക്കും. ബി.ഡി.ജെ.എസ് സംസ്ഥാന ട്രഷറർ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് എം.എം. റജിമോൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി അഡ്വ. രാജൻ മഞ്ചേരി രാഷ്ട്രീയ നയവിശദീകരണവും ജില്ലാ പ്രസിഡന്റ് എം.പി. സെൻ മുഖ്യപ്രഭാഷണവും നടത്തും. പാർട്ടി - പോഷക സംഘടന ജില്ലാ ഭാരവാഹികളായ ഷാജി കടപ്പൂര് . പി. അനിൽകുമാർ, കെ.പി. സന്തോഷ്, രാജു കാലായിൽ, സജീഷ് കുമാർ, ഇന്ദിര രാജപ്പൻ, എം.എസ്. രാധാകൃഷ്ണൻ, കൃഷ്ണമ്മ പ്രകാശൻ എന്നിവർ പ്രസംഗിക്കും. മണ്ഡലം സെക്രട്ടറി എം.ജെ അജയൻ സ്വാഗതവും ട്രഷറർ എം.കെ. പൊന്നപ്പൻ നന്ദിയും പറയും. ഏറ്റുമാനൂർ നിയോജക മണ്ഡലം മുഴുവൻ ഭാരവാഹികളും പ്രവർത്തകരും യോഗത്തിൽ സംബന്ധിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.