പാലപ്ര : ഭഗവതിക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 24 മുതൽ നടക്കും. ചേർത്തല പുല്ലയിൽ ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. രാത്രി 7 ന് എൻ.എൻ.എസ് പൊൻകുന്നം യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ കമ്മിറ്റിയംഗം എം.ജി.ബാലകൃഷ്ണൻ നായർ ആചാര്യവരണം നിർവഹിക്കും. 25 മുതൽ യജ്ഞദിവസങ്ങളിൽ രാവിലെ 6.30ന് സമൂഹപ്രാർത്ഥന,7 ന് പാരായണം, 1 ന് അന്നദാനം, രാത്രി 7.30 ന് പ്രഭാഷണം.