എലിക്കുളം : എലിക്കുളം ഗ്രാമപഞ്ചായത്തിന്റെയും ഗവ.ആയുർവ്വേദ ഡിസ്‌പെൻസിറിയുടെയും ആഭിമുഖ്യത്തിൽ വനിതകൾക്ക് യോഗാപരിശീലനം നൽകുന്നതിനായി പരിശീലകരെ തിരഞ്ഞെടുക്കുന്നു. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബി.എൻ.വൈ.എസ് ബിരുദം അല്ലെങ്കിൽ സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 27 ന് രണ്ടിന് മുമ്പായി ഇളങ്ങുളത്തുള്ള ആയുർവ്വേദ ഡിസ്‌പെൻസറിയിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകളുമായി 29 ന് രാവിലെ 10.30 ന് ആയുർവ്വേദ ഡിസ്‌പെൻസറിയിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം.
യോഗപരിശീലനം
എലിക്കുളം: എലിക്കുളം ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകൾക്കുള്ള യോഗപരിശീലനം ഡിസംബർ മാസത്തിൽ ആരംഭിക്കും. താത്പര്യമുള്ളവർ 27ന് രണ്ടിന് മുമ്പായി ഇളങ്ങുളത്തുള്ള ആയുർവേദ ഡിസ്‌പെൻസറിയിൽ പേര് രജിസ്റ്റർ ചെയ്യണം.