പാലാ : കരൂർ പഞ്ചായത്ത് അംഗവും ആദ്യകാല കോൺഗ്രസ് പ്രവർത്തകനും സാഹിത്യകാരനുമായിരുന്ന സി.എൻ.ഹരിഹരന്റെ ഒന്നാം ചരമവാർഷികം ഇന്ന് ആചരിക്കും. വള്ളീച്ചിറയിൽ ബിബിൻ പൂവക്കുളത്തിന്റെ വസതിയിൽ ഇന്ന് വൈകിട്ട് 6.30 നാണ് അനുസ്മരണ യോഗം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീഷ് ചൊള്ളാനി, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് ജോസഫ് പ്ലാക്കൂട്ടം, കോൺഗ്രസ് (ഐ) കരൂർ മണ്ഡലം പ്രസിഡന്റ് സന്തോഷ് ജെ കുര്യത്ത്, കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ബാലകൃഷ്ണൻ, കരൂർ ഗ്രാമപഞ്ചായത്തംഗം എൻ.സുരേഷ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.എൻ.ഗോപിനാഥൻ നായർ, അഡ്വ. സോമശേഖരൻ നായർ, പി.ജി.സുരേഷ് എന്നിവർ അനുസ്മരണ പ്രസംഗം നടത്തും.