കോട്ടയം: നവംബർ എട്ടിന് കേരള സർക്കാർ പുറത്തിറക്കിയ കെട്ടിട നിർമ്മാണച്ചട്ടം നിർമ്മാണ മേഖലയെ തളർത്തുമെന്ന് ലെൻസ്‌ഫെഡ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. പുതിയ നിയമം കൊണ്ടു വരും മുൻപ് പഴയ നിയമത്തിലെ ന്യൂനതകൾ സർക്കാർ വ്യക്തമാക്കണം. പഴയ നിയമത്തിൽ അൽപം ഭേദഗതികൾ മാത്രമായിരുന്നു ആവശ്യം. ഭേദഗതികളാണ് വരുത്തിയിരുന്നതെങ്കിൽ പഴയ നിയമത്തിന്റെ അടിസ്ഥാനത്തിൽ നൽകിയ അപേക്ഷകൾ നിരസിക്കേണ്ടി വരുമായിരുന്നില്ലെന്നും ലെൻസ്‌ഫെഡ് ഭാരവാഹികൾ കുറ്റപ്പെടുത്തി.