കോട്ടയം: കേരള ചുമട്ട് തൊഴിലാളി ക്ഷേമബോർഡിന്റെ ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള സ്‌കാറ്റേർഡ് വിഭാഗം ക്ഷേമനിധി പദ്ധതിയിൽ അംഗമായിരിക്കെ കുടിശിക മൂലം അംഗത്വം നഷ്ടമായവർക്ക് അംഗത്വം പുതുക്കാൻ അവസരം. പുതുതായി അംഗങ്ങളെ ചേർക്കുന്നതിനായി ജില്ലാ കമ്മിറ്റിയിലും ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, അതിരമ്പുഴ, പാലാ, തലയോലപ്പറമ്പ്, ഈരാറ്റുപേട്ട എന്നീ ഉപകാര്യാലയങ്ങളിലും മേള നടക്കും. 23 മുതൽ 31 വരെ രാവിലെ 10.30 മുതൽ 3 വരെയാണ് മേള. ഫോൺ : 0481 2562318