പാലാ: പഞ്ചായത്ത് മുൻ അംഗത്തെ പുരയിടത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കടനാട് പഞ്ചായത്ത് മുൻ അംഗം കടനാട് പീടികമല ജോർജ് ജോസഫാണ് (വക്കച്ചൻ, 68) മരിച്ചത്. ഇന്നലെ വൈകുന്നേരം എലിവാലിയിലെ സ്വന്തം പുരയിടത്തിലായിരുന്നു സംഭവം. ബാങ്ക് ജപ്തി ചെയ്ത സ്ഥലത്ത് കരിയ്ക്കിടുന്നതിന് ജോലിക്കാരനുമായി എത്തിയതായിരുന്നു ജോർജ്. കരിക്കിട്ടശേഷം ജോലിക്കാരൻ പുരയിടത്തിന് പുറത്തിറങ്ങി ഏറെ നേരം കഴിഞ്ഞിട്ടും ജോർജിനെ കാണാഞ്ഞതിനാൽ അന്വേഷിച്ചെത്തിയപ്പോൾ പുരയിടത്തിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്ത് കരിക്കിൻകുലയും കിടപ്പുണ്ടായിരുന്നു. മൃതദേഹം പാലാ ജനറലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.