അടിമാലി. ബസിൽ യാത്ര ചെയ്ത സ്ത്രീയുടെ സ്വർണ്ണ മാല നഷടപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇതെ ബസിലെ യാത്രക്കാരിയായ യുവതിയുംരണ്ട് മക്കളും ജീവനൊടുക്കാൻ ശ്രമിച്ചു.31 വയസ്സുകാരിയായ യുവതിയും 2 മക്കളും കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.കഴിഞ്ഞ 13 നാണ് അടിമാലിയിൽ നിന്നും മാങ്കുളത്തേയ്ക്കുള്ള സ്വകാര്യ ബസ്സിൽ സരോജനി എന്ന യാത്രക്കാരിയുടെ സ്വർണ്ണമാല ബസിൽ വെച്ച് നഷ്ടമായി .തുടർന്നുള്ള അന്വേഷണത്തിൽ ഇവർ ഇരുന്ന സീറ്റിന് പുറകുവശത്തെ സീറ്റിൽ ഇരുന്ന യുവതിയ്ക്ക് മാല ലഭിച്ചതായി മറ്റൊരു യാത്രക്കാരി പറഞ്ഞു.ഇതിനെ തുടർന്ന് സരോജിനി ഇവരുടെ വീട്ടിലെത്തി മാലയെക്കുറിച്ച് സംസാരിച്ചു.. മാല തനിക്ക് കിട്ടിയിട്ടില്ല എന്ന് പറഞ്ഞതിനെത്തുടർന്ന് സരോജിനി പൊലീസിൽ പരാതി നൽകി. ഇതെക്കുറിച്ച് അന്വേഷിക്കുന്നതിനായി പൊലീസ് ഇന്നലെ യുവതിയുടെ വീട്ടിൽ എത്തിയപ്പോൾ യുവതിയും മക്കളും കൈ ഞെരമ്പ് മുറിച്ച് വീട്ടിൽ ഇരിക്കുന്നതാണ് കണ്ടത്.തുടർന്ന് പൊലീസ് യുവതിയുടെ ഭർത്താവിനെ വിളിച്ചു വരുത്തി യുവതിയെും മക്കളെയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.