somadas

പെരുന്ന: പ്രൊഫസർ ഏറ്റുമാനൂർ സോമദാസന്റെ എട്ടാമത് ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന പുരസ്‌കാര സമർപ്പണം പെരുന്ന മലയാള വിദ്യാപീഠങ്കണത്തിൽ നടന്നു. പൊതുസമ്മേളന ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും മുൻ സാംസ്‌കാരിക വകുപ്പ് മന്ത്രി എം.എ ബേബി നിർവഹിച്ചു. പ്രഭാവർമ്മ അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ സി.ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡോ.ജെയിംസ് മണിമല അദ്ധ്യക്ഷത വഹിച്ചു. ശ്രീ ശങ്കര സംസ്‌കൃത സർവകലാശാല പ്രൊഫ. ഡോ.എൻ. അജയകുമാർ കവിതയും ചിന്തയും എന്ന വിഷയത്തെക്കുറിച്ച് സ്മാരക പ്രഭാഷണം നടത്തി. ചങ്ങനാശേരി എസ്.ബി കോളേജ് പ്രൊഫ. ഡോ.പി.ആന്റണി ആശംസയും ഡോ.വി.ആർ ജയചന്ദ്രൻ സ്വാഗതവും പറഞ്ഞു. ഉച്ചക്ക് നടന്ന കവിയരങ്ങിന് ഡോ. അമ്പലപ്പുഴ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ആര്യാംബിക എസ്.വി, സുമേഷ് കൃഷ്ണ, സലീം മുല്ലശേരി, എം.ആർ മാടപ്പള്ളി, അനില ജി. നായർ, പ്രൊഫ.ടി.ഗീത എന്നിവർ പങ്കെടുത്തു. മലയാള വിദ്യാപീഠം പൂർവ്വ വിദ്യാർത്ഥി ഇന്ദുകല നന്ദിയും പറഞ്ഞു. ഡോ.കെ.സുധാകരക്കുറുപ്പ് പ്രശസ്തിപത്രപാരായണം ചെയ്തു. ഡോ. എസ്.കെ വസന്തൻ പുരസ്‌കാരം സ്വീകരിച്ചു. യുവ സാഹിത്യപുരസ്‌കാരം ഡോ.ആര്യാംബിക എസ്.വിയും സ്വീകരിച്ചു. കെ.എ ലത്തീഫ് സ്വാഗതവും ഡോ.പ്രതിഭ എസ് നന്ദിയും പറഞ്ഞു.