പൊൻകുന്നം : ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ അട്ടിക്കൽ യൂണിറ്റ് നാളെ രാവിലെ 10 മുതൽ ശ്രീനാരായണ ധർമ്മമീമാംസ പരിഷത്ത് നടത്തും. പൊൻകുന്നം ആർ.ടി.ഓഫീസിന് സമീപം തൈപ്പറമ്പിൽ ബിൽഡിംഗ്‌സിലെ പ്രാർത്ഥനാ മന്ദിരത്തിൽ ചേരുന്ന യോഗം മണ്ഡലം പ്രസിഡന്റ് ഷാജു പുത്തൂർ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് സത്യദേവ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കമ്മിറ്റിയംഗങ്ങളായ ജയശ്രീ സരേഷ്, മോളിക്കുട്ടി, മണ്ഡലം സെക്രട്ടറി സുജാ സന്തോഷ് യൂണിറ്റ് സെക്രട്ടറി സജീവ് എന്നിവർ പ്രസംഗിക്കും. ' ശ്രീനാരായണ ധർമ്മം' എന്ന കൃതിയെ അടിസ്ഥാനമാക്കി ഡോ. ബീനാ സരേഷ് പള്ളം പഠന ക്ലാസ് നയിക്കും.