കുറിച്ചി : എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകൾക്ക് ഉന്നതമാർക്ക് വാങ്ങിയ കുറിച്ചി സഹകരണ ബാങ്ക് അംഗങ്ങളുടെ കുട്ടികൾക്ക് അവാർഡ് നൽകും. ജനറൽ വിഭാഗത്തിൽപ്പെട്ട ഒരാൾക്കും എസ്.എസ്.ടി വിഭാഗത്തിൽ നിന്ന് ഒരാൾക്കും പ്ളസ് ടു പരീക്ഷകൾക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയവർക്കുള്ള സാറാമ്മ മത്തായി എൻഡോവ്മെൻഡിനും അപേക്ഷിക്കാം. രക്ഷകർത്താവിന്റെ അപേക്ഷയ്ക്കൊപ്പം ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതം ഡിസംബർ 10 ന് മുൻപ് ലഭിക്കണം.