കോട്ടയം : ശമ്പളപരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നഴ്സിംഗ് കോളേജ് അദ്ധ്യാപകർ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കേരള ഗവ. കോളീജിയേറ്റ് നഴ്സിംഗ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ശമ്പള പരിഷ്കരണം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ വിവിധ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്ക് ഒരുമിച്ച് നടപ്പാക്കുക കൂടുതൽ തസ്തിക സൃഷ്ടിക്കുക,​ ജോലി ഭാരംകുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം