sndp

തലയോലപ്പറമ്പ്: എസ്. എൻ. ഡി. പി യോഗം കെ.കെ. എൻ. എസ് തലയോലപ്പറമ്പ് യൂണിയനിലെ കട്ടി മുട്ടം ശാഖാ ഗുരുദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടത്തിയ മതസൗഹാർദ്ദ സമ്മേളനം യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുരേഷ് കുടിലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനാബ് മുഹമ്മദ് അസ്‌ലം മൗലവി മുഖ്യ പ്രഭാഷണം നടത്തി.റവ:ഫാദർ കര്യാക്കോസ് പുത്തൻ മാനായിൽ, കെ.കെ. രാമൻ കട്ടി, ഗോപാലൻ എം. വി. കൗസല്യാ കൃഷൻ, കെ. ആർ ജയകുമാർ ,ജൂലിയാ ജയിംസ്, കെ. പി. കൃഷ്ണൻകുട്ടി, അനിതാ സുഭാഷ് തുങ്ങിയവർ പ്രസംഗിച്ചു