കോട്ടയം : യുണൈറ്റഡ് വിധവ വയോജന ക്ഷേമസമിതി ജില്ലാ കൺവെൻഷൻ നാളെ തിരുനക്കര വിശ്വഹിന്ദുപരിഷത്ത് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബി.ടി.രമ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.എം തണ്ടാർ അദ്ധ്യക്ഷത വഹിക്കും. പ്രസിഡന്റ് പി.കെ.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ.എസ്..രജീന്ദ്രകുമാർ അവകാശ പ്രഖ്യാപനം നടത്തും. ജോർജ് ദേവസി ചികിത്സാ സഹായ വിതരണം നിർവഹിക്കും. സോമൻ അമ്പലക്കടവ്,​ തങ്കമ്മ കുട്ടപ്പൻ,​ സ്വാമി ബാലകൃഷ്ണനാഥ് ​ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.