അടിമാലി: മൂന്നാർ ഗവ.ഹയർസെക്കന്ററി സ്‌കൂൾ ഓഫീസ് കുത്തിത്തുറന്ന് മോഷണം..വ്യാഴാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്.ഇന്നലെ രാവിലെ ജീവനക്കാർ സ്‌കൂളിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. പണം നഷ്ടപ്പെട്ടിട്ടുണ്ട്.തുടർന്ന് മൂന്നാർ പൊലീസിൽ പരാതി നൽകി.മോഷണം നടന്ന മുറിയുടെ സമീപത്ത് നിന്നും പൊലീസ് മുണ്ടും തോർത്തും കണ്ടെടുത്തു.പൊലീസ് നായയേയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.മണം പിടിച്ച നായ സമീപത്തുള്ള സ്വകാര്യ ഭക്ഷണശാലയിലെ ജീവനക്കാരുടെ താമസ സ്ഥലം വരെയെത്തി.സ്‌കൂളിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് നന്നായി അറിയാവുന്ന ആളാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സ്‌കൂളിലെ ലാപ്പ് ടോപ്പ് തുറന്നു വച്ച നിലയിൽ കാണപ്പെട്ടതിനാൽ ഓഫീസിൽ നിന്നും പ്രധാനപ്പെട്ട രേഖകൾ വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.മൂന്നാർ ഡിവൈ എസ് പി എം രമേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എസ് ഐ ഫക്രുദീന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.