പാലാ : സെന്റ് തോമസ് കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭാഗവും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയും സംയുക്തമായി 26 ന് ഭരണഘടനാദിനം ആചരിക്കും. ഇതുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാർത്ഥികൾക്കായി 25 ന് രാവിലെ 10ന് ക്വിസ് മത്സരവുമുണ്ട്. 25 ന് രാവിലെ 10 ന് സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഭരണഘടന ദിനാചരണം മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി ചെയർമാൻ കെ.കമനീസ് ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൾ ഫാ.ഡോ.ജെയിംസ് ജോൺ അദ്ധ്യക്ഷനാകും. റിട്ട.ജില്ല ജഡ്ജ് ഇമ്മാനുവൽ പി. കോലടി മുഖ്യ പ്രഭാഷണം നടത്തും. പൊളിറ്റിക്കൽ സയൻസ് വകുപ്പദ്ധ്യക്ഷൻ ഡോ.സ്റ്റാനി തോമസ്, ലീഗൽ സർവീസ് കമ്മറ്റി പി എൽ വി പ്രൊഫ.കെ.പി.ജോസഫ് എന്നിവർ സംസാരിക്കും.