പാലാ : ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 ബി കൾച്ചറൽ ഫെസ്റ്റ് 'ധ്വനി തരംഗ്' നാളെ രാവിലെ 9.30 മുതൽ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. 800 ഓളം മത്സരാർത്ഥികൾ മേളയിൽ പങ്കെടുക്കും. മാണി സി.കാപ്പൻ എം.എൽ.എ കലാമേള ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ബെന്നി കിണറ്റുക അദ്ധ്യക്ഷനാകും. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ മാഗി ജോസ് മുഖ്യ പ്രഭാഷണം നടത്തും. ഡോ.സി.പി.ജയകുമാർ, പ്രിൻസ് സ്‌കറിയ,എന്നിവർ സംസാരിക്കും. സമാപന സമ്മേളനത്തിൽ ജോസ് കെ.മാണി സമ്മാനദാനം നിർവഹിക്കും. ജേർണി ഓഫ് പീസ് എന്ന പേരിൽ ഉച്ചയ്ക്ക് 2 ന് ചിത്രരചന മത്സരം നടത്തും. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ മാഗി ജോസ് ഉദ്ഘാടനം ചെയ്യും.