പാലാ : കവിക്കുന്ന് ഇടവകയും സെന്റ് എഫ്രേംസ് പള്ളിയും ശതോത്തര രജതജൂബിലി ആഘോഷിക്കുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും കുർബാനയർപ്പിക്കലും നാളെ രാവിലെ 7 ന് രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ നിർവഹിക്കും. വികാരി ജനറാൾ മോൺ.ജോസഫ് കുഴിഞ്ഞാലിൽ, വൈസ് ചാൻസലർ ഫാ.ജോസഫ് വാട്ടപ്പള്ളി, ഫാ.ഡോ.തോമസ് മണ്ണൂരാംപറമ്പിൽ, മോൺ.മാത്യു ഏറത്തേടത്ത് എന്നിവർ സഹ കാർമ്മികരാകും. ആഘോഷങ്ങളുടെ ഭാഗമായി ജീവിത നവീകരണ ധ്യാനം, യൂത്ത് കൺവെൻഷൻ, തീർത്ഥാടനം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പള്ളി വികാരി ഫാ.മാത്യു പന്തലാനി പറഞ്ഞു.