bank

തലയോലപ്പറമ്പ്: വെള്ളൂർ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകൾക്ക് ഉത്തരവാദികളായി അന്വേഷണത്തിൽ കണ്ടെത്തിയ ജീവനക്കാർക്കെതിരെ നടപടി ശക്തമാക്കിയതായി ബാങ്ക് പ്രസിഡന്റ് ജി.പ്രസാദ് പറഞ്ഞു. സെക്രട്ടറി ധനഞ്ജയനെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പിരിച്ച് വിട്ടിരുന്നു .കഴിഞ്ഞ ദിവസം ജൂനിയർ ക്ലർക്ക് ലിജി തങ്കപ്പനെയും പിരിച്ചുവിട്ടു. ആരോപണ വിധേയനായ മൂന്നാമത്തെ ആളും ബാങ്ക് അക്കൗണ്ടന്റുമായ എം.കെ ഹരിദാസിനെതിരെ ഡൊമസ്റ്റിക് എൻക്വയറിയും ആരംഭിച്ചതായി ബാങ്ക് പ്രസിഡന്റ് പറഞ്ഞു.പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾക്ക് വെള്ളൂർ ജംഗ്ഷനിൽ നൽകിയ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സ്വീകരണ സമ്മേളനം സി പി എം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി കെ. ശെൽവരാജ് ഉദ്ഘാടനം ചെയ്തു. ടി. വി ബേബി അദ്ധ്യക്ഷത വഹിച്ചു. എം. പി ജയപ്രകാശ്, ടി. ബി മോഹനൻ, ടി. വി രാജൻ,മോഹനൻ ചെറുകര, യു. ചന്ദ്രശേഖരൻ, സി. എം രാധകൃഷ്ണൻ, പി. എ ഗോപാലകൃഷ്ണൻ ബാങ്ക് വൈസ് പ്രസിഡന്റ് പി. കെ ശശി ,കെ. സി ജോസഫ്, പി. എം അനിൽകുമാർ, ജി മനോജ്, വി. ടി സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.