ചങ്ങനാശേരി : പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റായി കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിലെ സ്വപ്‌ന ബിനു തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസിലെ വത്സമ്മ കുഞ്ഞുമോൻ മുൻധാരണ പ്രകാരം രാജിവച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. 16 അംഗങ്ങളുള്ള പഞ്ചായത്തിൽ സ്വപ്‌നയ്ക്ക് ഒൻപതും എൽ.ഡി.എഫ് സ്ഥാനാർഥി അനുജക്ക് നാലും വോട്ടുകളാണ് ലഭിച്ചത്. ഒരു ബി.ജെ.പി അംഗവും,രണ്ട് സ്വതന്ത്രരും വിട്ടുനിന്നു.