പാമ്പാടി : എസ്.എൻ.ഡി.പി യോഗം പാമ്പാടി സൗത്ത് വനിതസംഘം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നാളെ രാവിലെ 10 ന് ശാഖാ ഹാളിൽ നടക്കും. വനിതാസംഘം യൂണിയൻ സെക്രട്ടറി കൃഷ്ണമ്മ പ്രകാശൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഇന്ദിരാ രാജപ്പൻ അദ്ധ്യക്ഷത വഹിക്കും. രാധമ്മ ഗോപി കണക്കും റിപ്പോർട്ടും അവതരിപ്പിക്കും. ലീലാഭായ് തുളസി, വി.ഡി.ദാസമണി, മഞ്ജു സുനിൽ, വി.ഡി.പ്രസാദ്, വി.കെ. ആനന്ദ്, വി.ആർ.വിനോദ്, സരസമ്മ ശശീന്ദ്രൻ, രാധിക രവീന്ദ്രൻ എന്നിവർ സംസാരിക്കും.