വൈക്കം: സ്‌കൂൾ വളപ്പിലും ക്ലാസ്മുറികളിലും സുരക്ഷിതത്വം കാര്യക്ഷമാക്കുന്നതിന്റെ ഭാഗമായി സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിൽ പ്രിൻസിപ്പാൾ കെ. വി. പ്രദീപ് കുമാറിന്റെയും പ്രഥമദ്ധ്യാപിക പി. ആർ. ബിജിയുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം തുടങ്ങി. വെള്ളിയാഴ്ച നടന്ന ശുചീകരണ പരിപാടികൾക്ക് ബി. സുചിത്ര, മഞ്ജു എസ്. നായർ, സ്‌നേഹ എം. വേണു, കെ. എസ്. സിന്ധു, കെ. ബിനുരാജ്, എസ്. രാജി എന്നിവർ നേതൃത്വം നൽകി.