പൊൻകുന്നം: തെക്കേത്തുകവല ശ്രീനീലകണ്ഠ വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം. കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന അക്രമത്തിൽ സ്‌കൂളിലെ സ്റ്റോർമുറിയും പാചകശാലയും നശിപ്പിച്ചു. ക്ലാസുകൾ നടത്തുന്ന കെട്ടിടത്തിൽ നിന്ന് അല്പം മാറിയാണ് ഈ കെട്ടിടം. സ്റ്റോറിൽ സൂക്ഷിച്ചിരുന്ന പാഠപുസ്തകങ്ങളും ലൈബ്രറി പുസ്തകങ്ങളും ബുക്കുകളും വാരിവലിച്ചിട്ടു. മുറിയിലാകെ കരിഓയിൽ ഒഴിച്ചു. മലവിസർജനവും നടത്തി. ജനലഴി തകർത്താണ് അക്രമിസംഘം അകത്ത് കടന്നത്. പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നാശനഷ്ടം കണ്ട് നെഞ്ചുവേദന അനുഭവപ്പെട്ട ക്ലർക്ക് തെക്കേത്തുകവല പനിച്ചയിൽ ചന്ദ്രശേഖരൻ നായർ (69) നെ പൊൻകുന്നത്ത് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹൃദയാഘാതമാണെന്ന് തിരിച്ചറിഞ്ഞ് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യാശുപത്രിയലേക്ക് മാറ്റി ആൻജിയോപ്ലാസ്റ്റി നടത്തി.