ആനിക്കാട് : എസ്.എൻ.ഡി.പിയോഗം 449 -ാം നമ്പർ ശാഖയിലെ ആനിക്കാട് ഗുരുകൃപ കുടുംബയോഗത്തിന്റെ ചല്ലോലി യൂണിറ്റ് വാർഷികം നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് വീട്ടിക്കൽ അനിൽകുമാറിന്റെ വസതിയിൽ നടക്കും. ശാഖാ ആക്ടിംഗ് പ്രസിഡന്റ് പി.പി ബാബു അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കമ്മിറ്റിയംഗം കെ.എൻ വിജയകുമാർ ഉദ്ഘാടനം ചെയ്യും. പ്രസാദ് കൂരോപ്പട മുഖ്യപ്രഭാഷണം നടത്തും. അരുൺ പി.ചിറയ്ക്കലിന് അനുമോദനം നൽകും. ശ്രീനാരായണ ഗുരുവിന്റെ ശാരദാ സങ്കല്പം എന്ന വിഷയത്തിൽ സജിനി റജിമോൻ പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി ശ്രീജാ വിനോദ്, വനിതാസംഘം യൂണിയൻ കൗൺസിലർ ജയപ്രദീപ്, വനിതാ സംഘം പ്രസിഡന്റ് ബിൻസി സുനിൽ, സെക്രട്ടറി ഓമന തങ്കപ്പൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പ്രവീൺ പ്രദീപ്, വനിതാ സംഘം വൈസ് പ്രസിഡന്റ് ചൈതന്യ അനിൽ എന്നിവർ പ്രസംഗിക്കും. ദേവസ്വം മാനേജർ സി.ഇ ശ്രീധരൻ സമ്മാനദാനം നിർവഹിക്കും. വി.ടി അനിൽകുമാർ നന്ദി പറയും.