കോട്ടയം : ടാക്‌സ് കൺസൾട്ടന്റ് അസോസിയേഷൻ കേരള ജില്ലാ സമ്മേളനം ഇന്ന് രാവിലെ 9.30 ന് ഐ.എം.എ ഹൗസിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് എ.എൻ പുരം ശിവകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.വി ബെന്നി അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ടി.എം ജോസഫ് റിപ്പോർട്ടും, പി.പി അശോക് കുമാർ കണക്കും അവതരിപ്പിക്കും. ഇ.കെ ബഷീർ, കെ.കെ റെജി, സി.പി തോമസ്, ഫിലിപ്പ് ഫിലിപ്പോസ്, പി.ആർ രാജൻ, പി.എച്ച് അബ്ദുൾ അസീസ്, പി.എസ് ജയകുമാർ, എൻ.മധുസൂധനൻ എന്നിവർ പ്രസംഗിക്കും.