union

കോട്ടയം : ജനുവരി 8ലെ ദേശീയ പണമുടക്കിന്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ സമിതി സംഘടിപ്പിച്ച ജില്ലാ കൺവെൻഷൻ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി ബിനു ഉദ്ഘാടനം ചെയ്‌തു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് അഡ്വ.ടി.ആർ രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. വി.പി കൊച്ചുമോൻ പരിപാടികൾ വിശദീകരിച്ചു. അഡ്വ.വി.കെ സന്തോഷ് കുമാർ, ടി.എൻ രമേശൻ, എ.വി റസൽ, അഡ്വ.മാത്യു ജേക്കബ്, കെ.പി വിജയൻ, അസീസ് കുമാരനല്ലൂർ, എം.കെ ദിലീപ്, സാജു എം.ഫിലിപ്, സണ്ണി കല്ലറ, സന്തോഷ് കുഴിവേലി, സൗദാമിനി, മുണ്ടക്കയം സോമൻ, പി ജി സുഗുണൻ, വി.പി ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.