തലയോലപ്പറമ്പ്: ദേശീയ ലൈബ്രറി വാരാഘോഷത്തിന്റെ ഭാഗമായി കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിൽ ലൈബ്രറി വാരം ആചരിച്ചു. കവയിത്രി നീലിമ അരുൺ വാരാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പാൾ സന്തോഷ് ചൗധരി അദ്ധ്യക്ഷത വഹിച്ചു. ലൈബ്രേറിയൻ സരിത ജിനൻ മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാപകർ, പി. ടി. എ ഭാരവാഹികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ നീലിമ അവതരിപ്പിച്ച കവിത ഏറെ ശ്രദ്ധേയമായി. തുടർന്ന് കുട്ടികളുടെ സ്‌കിറ്റ് അവതരണവും സമ്മാനദാനവും നടന്നു.