ചങ്ങനാശേരി: സപ്ലൈക്കോ ഗോഡൗണിലും, റേഷൻ കടകളിലും വിതരണത്തിനെത്തിയ മോശമായ അരി മാറ്റി നൽകണമെന്ന് ഓൾ ഇന്ത്യാ റേഷൻ ഡീലേഴ്‌സ് കോൺഗ്രസ് ദേശീയ പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി, ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ എന്നിവർ ആവശ്യപ്പെട്ടു. ഇതിനായി സമര പ്രഖ്യാപന കൺവൻഷൻ രാവിലെ 10.30 ന് ചങ്ങനാശേരി അർക്കാലിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേരും.