ചങ്ങനാശേരി: എസ്.എൻ.ഡി.പി.യോഗം ചങ്ങനാശേരി യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന യുവതീ-യുവാക്കൾക്കുളള 59-ാമത് വിവാഹ പൂർവ കൗൺസലിംഗ് കോഴ്‌സ് മതുമൂല യൂണിയൻ മന്ദിരഹാളിൽ ആരംഭിച്ചു. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പി.ബി രാജീവ് സ്വാഗതം പറഞ്ഞു. ബോർഡ് മെമ്പർ എൻ. നടേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ,യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ശോഭ ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.