ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം 1519-ാം നമ്പർ ഇത്തിത്താനം ശാഖയിലെ വനിതാസംഘം, യൂത്ത്മൂവ്മെന്റ്, കുടുംബ യൂണിറ്റ് ഭാരവാഹികൾ, അംഗങ്ങൾ, മൈക്രാഫിനാൻസ് പ്രർത്തകർ എന്നിവരുടെ കുടുംബസംഗമം 'ഗുരുദർശനം 2019' ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ശാഖാ പ്രാർത്ഥനാ മന്ദിരത്തിൽ നടക്കും. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.കെ.ചെല്ലപ്പൻ കായലോടി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണവും, വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ സംഘടനാ സന്ദേശവും നൽകും. തുരുത്തി 61-ാം നമ്പർ ശാഖാ പ്രസിഡന്റ് ബിജു വിജയഭവൻ ആശംസ പറയും. ശാഖാ വൈസ് പ്രസിഡന്റ് പി.ജെ മനോഹരൻ സ്വാഗതവും, ശാഖാ സെക്രട്ടറി വി.പി പ്രദീഷ് നന്ദിയും പറയും.