പാലാ : മേലുകാവ് സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച മേലുകാവ് മറ്റം ടൗൺ ശാഖ നാളെ രാവിലെ 9.30 ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഹെഡ് ഓഫീസ് ബിൽഡിംഗിൽ പുതുതായി ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. മാണി സി. കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സ്‌ട്രോംഗ് റൂം തോമസ് ചാഴികാടൻ എം.പിയും, കോർ ബാങ്കിംഗ് ജോസ് കെ മാണി എം.പിയും ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ വി.എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ ജോസഫ്, ജനപ്രതിനിധികളായ സൗമ്യ ബിജു, മറിയാമ്മ ഫെർണാണ്ടസ്, റീനാ ഡൊമിനിക്, ജില്ലാ ജോയിന്റ് രജിസ്ട്രാർ (ജനറൽ) വി.പ്രസന്നകുമാർ തുടങ്ങിയവർ സംസാരിക്കും. ബാങ്ക് പ്രസിഡന്റ് കെ.ആർ അനുരാഗ് പാണ്ടിക്കാട്ട് സ്വാഗതവും, സെക്രട്ടറി മഞ്ജു ജോസഫ് നന്ദിയും പറയും