കോട്ടയം : മുണ്ടക്കയത്ത് സർക്കാർ ആശുപത്രിയിൽ രണ്ട് പേർക്ക് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. സന്ദേശത്തിന്റെ ഉറവിടം കണ്ടത്തി നടപടിയെടുക്കാൻ സൈബർ സെക്യൂരിറ്റി വിഭാഗത്തിന്റെ സഹായം തേടും. ജില്ലയിൽ ഇതുവരെ ആർക്കും നിപ്പ ബാധ കണ്ടെത്തിയിട്ടില്ലെന്നും സമൂഹമാദ്ധ്യമങ്ങളിലെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഡി.എം.ഒ അറിയിച്ചു.