പാലാ: ചെത്തിമറ്റത്ത് വ്യാപാരസ്ഥാപനത്തിന് സമീപം തീപിടിത്തം. പ്രധാന റോഡിനോട് ചേർന്നുള്ള ഓട്ടോ സ്‌പോട്ട് എന്ന വാഹന ആക്‌സസറീസ് സ്ഥാപനത്തിലാണ് തീപിടിച്ചത്. വ്യാപാര സ്ഥാപനത്തിനും മുകളിലേയ്ക്കുള്ള സ്റ്റെപ്പിനും ഇടയിലുള്ള ചെറിയ മുറിയിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് തീ പടർന്നത്. വൈദ്യുതി മീറ്ററും ഇവിടെയാണ് ഘടിപ്പിച്ചിരിക്കുന്നത്. ഷോർട് സർക്യൂട്ടിനെ തുടർന്ന് തീ പടരുകയായിരുന്നു. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യത്തിന് തീ പടർന്നതോടെ സമീപത്തുണ്ടായിരുന്നവർ തന്നെ തീയണച്ചു. വിവരം അറിയച്ചതിനെ തുടർന്ന് പാലാ ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു