കാഞ്ഞിരപ്പള്ളി: സി.പി.എം നേതാവ് വി.വി. ഓമനക്കുട്ടന്റെ 15-ാത് അനുസ്മരണം ഡിസംബർ 19ന് വിഴിക്കത്തോട്ടിൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം കെ.എൻ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. ജി സന്തോഷ് സ്വാഗതം പറഞ്ഞു. കെ.ആർ. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. പി.എൻ. പ്രഭാകരൻ, കെ.എൻ. ദാമോദരൻ, സജിൻ വി വട്ടപ്പള്ളി (രക്ഷാധികാരികൾ), ഒ.വി. റെജി (ചെയർമാൻ), ആർ. സന്തോഷ് (കൺവീനർ) എന്നിവർ ഭാരവാഹികളായി 101 അംഗങ്ങളുള്ള സംഘാടക സമിതി രൂപീകരിച്ചു. ഡിസംബർ 19ന് വൈകിട്ട് നാലിന് പ്രകടനം നടക്കും. അഞ്ചിനു ചേരുന്ന പൊതുസമ്മേളനം സി.പി.എം കാഞ്ഞിരപ്പള്ളി എരിയാ സെക്രട്ടറി കെ. രാജേഷ് ഉദ്ഘാടനം ചെയ്യും. അനൂപ് കക്കോടി മുഖ്യ പ്രഭാഷണം നടത്തും. പഠന മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് യോഗത്തിൽ ധനസഹായം നൽകും.