ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ ആദ്യ ശനിയാഴ്ച നടന്ന അയ്യപ്പന്റെ നെയ്യഭിഷേകം ഭക്തി നിർഭരമായി. സ്ത്രീകൾ ഉൾപ്പെടെ നിരവധി ഭക്തർ പങ്കെടുത്തു. ആദ്യം നീരാജനം നടത്തി. തുടർന്ന് ജലം, കരിക്ക്, തേൻ, പാൽ എന്നിവ അഭിഷേകം നടത്തിയ ശേഷമായിരുന്നൂ നെയ്യഭിഷേകം. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. ദീപാരാധനയുമുണ്ടായിരുന്നു. നെയ്യഭിഷേക പ്രസാദം ഭക്തർക്ക് വിതരണം ചെയ്തു .നവഗ്രഹ പൂജയുമുണ്ടായിരുന്നു. വൃശ്ചികമാസത്തിലെ എല്ലാ ശനിയാഴ്ചകളിലും അയ്യപ്പന് നെയ്യഭിഷേകം, അഷ്ടാഭിഷേകം, ശനീശ്വരപൂജ, എള്ളു പായസ നിവേദ്യം, നവഗ്രഹ പൂജ എന്നിവയുണ്ട്.