വൈക്കം: ക്ഷീര വികസന വകുപ്പ് , വൈക്കം ബ്ലോക്ക് പഞ്ചായത്ത്, മറവൻതുരുത്ത് ഗ്രാമ പഞ്ചായത്ത് , ക്ഷീര സഹകരണ സംഘങ്ങൾ , മറ്റു സഹകരണ സ്ഥാപനങ്ങൾ എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിൽ വൈക്കം ബ്ലോക്ക് ക്ഷീര സംഗമവും കന്നുകാലി പ്രദർശന മത്സരവും നടത്തി. പൊതുസമ്മേളനം സി. കെ. ആശ. എം. എൽ. എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വൈ . ജയകുമാരി അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ടി. കെ. അനികുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി. ഹരിക്കുട്ടൻ, കണവീനർ ചക്രപാണി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. കെ. രഞ്ചിത്ത്, വി. സിന്ധു, ജോൺ തെരുവത്ത്, എം. മനോജ് കുമാർ, കെ. എസ്. ഷിബു, അമ്പിളി, പി. വി. കൃഷ്ണകുമാർ, പി. കെ. മല്ലിക, ഡോ: അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന കന്നുകാലി പ്രദർശന മത്സരവും വിലയിരുത്തലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വൈ . ജയകുമാരി ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന സെമിനാറിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് മിനി ജോസഫ് വിഷയം അവതരിപ്പിച്ചു.