വൈക്കം: ചിത്രകാരനും ശില്പിയും എഴുത്തുകാരനുമായിരുന്ന എം.വി.ദേവന്റെ സ്മരണാർത്ഥം ചെങ്ങന്നൂർ സഹൃദയ കൂട്ടായ്മയും ആലബുക്‌സും ചേർന്ന് ഏർപ്പെടുത്തിയ എം.വി.ദേവൻപുരസ്‌കാരം പ്രഖ്യാപിച്ചു.
കലാസാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനക്കുള്ള എം.വി.ദേവൻ പുരസ്‌കാരത്തിന് നാടകകൃത്തും ചിത്രകാരനും കേരളലളിതകലാ അക്കാദമി മുൻ സെക്രട്ടറിയുമായ വൈക്കം.എം.കെ.ഷിബു അർഹനായി. ശില്ലകലാരംഗത്തെമികച്ചസേവനത്തിനുള്ള ശില്പഗന്ധർവ്വൻ പുരസ്‌കാരത്തിന് യുവ ശില്ലി ജോൺസ് കൊല്ലകടവ് തെരഞ്ഞെടുക്കപ്പെട്ടു. വെങ്കല ശില്പവും പ്രശസ്തിപത്രവും മുപ്പതിനായിരം രൂപയുമാണ് എം.വി.ദേവൻ പുരസ്‌കാരമായി നൽകുന്നതെന്ന് അവാർഡ് നിർണ്ണയ സമിതി ചെയർമാൻ ആലരാജേന്ദ്രൻ കൺവീനർ ഗിരീഷ് ഇലഞ്ഞിമേൽ എന്നിവർ അറിയിച്ചു