കോട്ടയം : ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായുള്ള സാഹിത്യമത്സരത്തിന്റെ മേഖലാ മത്സരങ്ങൾ ഡിസംബർ 1 ന് രാവിലെ 9.30 മുതൽ നാഗമ്പടം മഹാദേവക്ഷേത്ര മൈതാനത്ത് നടക്കും. ഗുരുദേവകൃതി ആലാപനം, ഉപന്യാസ രചന, പ്രസംഗം (മലയാളം), പ്രസംഗം (ഇംഗ്ലീഷ്), ആത്മോപദേശശതകം, ശിവശതകം എന്നിവയിലാണ് മത്സരങ്ങൾ. എൽ.പി, യു.പി, ഹൈസ്‌കൂൾ, പ്ലസ്ടു , കോളേജ് , പൊതുവിഭാഗങ്ങളിലായാണ് മത്സരം. പങ്കെടുക്കാൻ താത്പര്യമുള്ളവർ 25 ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 8281934238, 8547893496.