വൈക്കം: വൈക്കത്തുനിന്നും പമ്പ വരെ നടത്തി കൊണ്ടിരുന്ന കെ. എസ്. ആർ. ടി. സി. ബസ് സർവീസ് നിർത്തിയതിൽ പ്രതിഷേധിച്ച് ബി. ജെ. പി. നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ വൈക്കം കെ എസ് ആർ ടി സി ഡിപ്പോയിലേക്ക് മാർച്ച് നടത്തി. സി. പി. ഐ. നടത്തിയ സമര നാടകത്തെ ദൈനംദിന സർവീസ് നടത്തിയിരുന്ന പമ്പാ സർവീസ് പുനരാരംഭിച്ചാൽ 30% അധിക ചാർജ്ജ് നൽകണമെന്ന അധികൃതരുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും. അടുത്ത ഇടെ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച എറണാകുളംചെയിൻ സർവീസ് ഒറ്റ ദിവസം മാത്രമാണ് സർവീസ് നടത്തിയതെന്നും ബി ജെ പി നേതാക്കൾ ആരോപിച്ചു. പട്ടികജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രമേശ് കാവി മറ്റം മാർച്ച് ഉദ്ഘാടനം ചെയ്തു. ബി. ജെ. പി. നിയോജക മണ്ഡലം പ്രസിഡന്റ് പി.ജി.ബിജുകുമാർ, ജില്ലാ കമ്മിറ്റിയംഗം വി.ശിവദാസ്, നിയോജക മണ്ഡലം കമ്മിറ്റിയംഗം പി.ആർ.സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു. കെ.കെ.കരുണാകരൻ, ലേഖ അശോകൻ, ഓമന ദേവരാജൻ, ഒ.മോഹനകുമാരി, പി.ഡി.സുനിൽ ബാബു, പി.ഡി.സരസൻ, കെ.ആർ.ശ്യാംകുമാർ, സുധീഷ് ശിവൻ, ജെ.പത്മകുമാർ, എം.ആർ ഷാജി, ടി.വി. മിത്ര ലാൽ തുടങ്ങിവർ മാർച്ചിന് നേതൃത്വം നൽകി.