അടിമാലി: തലമാലി ആദിവാസി കുടിയിൽ പ്ലാക്കൽ ജോസഫിനെ കുത്തി പരിക്കേൽപിച്ച സംഭവത്തിൽ സുഹൃത്ത് കൊല്ലിയാത്ത് അനീഷ് ജോർജ് (32) അറസ്റ്റിൽ. തലയ്ക്ക് മുറിവേറ്റ നിലയിൽ ഇയാൾ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്ന് ഡിസ്ചാർജ് ചെയ്‌തോടെയാണ് എസ്.ഐ അബാസ് റാവുത്തറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ദേവികുളം മജിസ്ട്രറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 21 നായിരുന്നു സുഹൃത്തായ ജോസഫിനെ അനീഷ് കുത്തിയത്.