അടിമാലി: അടിമാലി എസ്.എൻ.ഡി.പി.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്., സ്‌കൗട്ട്‌സ് എസ്.പി.സി യൂണിറ്റുകളിലെവിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ ഞങ്ങളുമുണ്ടേപാടത്തേക്ക് ഞാറ് നടീൽ മഹോത്സവംഇന്ന് രാവിലെ 11ന്ആനവിരട്ടിയിൽ നടക്കും. എസ്.രാജേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മന്ത്രി എം.എം.മണി പരിപാടി ഉദ്ഘാടനം ചെയ്യും.സംസ്ഥാന സർക്കാരിന്റെ നെൽകൃഷി പ്രോത്സാഹന പദ്ധതിയായ പാഠം ഒന്ന് പാടത്തേക്ക് പരിപാടിയിൽപ്പെടുത്തിയുള്ള നെൽകൃഷിയാണ്നടപ്പിലാകുന്നത്. വെള്ളത്തൂവൽ പഞ്ചായത്തിലെ ഒന്നാം വാർഡായ ആന വിരട്ടി തട്ടാറപ്പടിയിലെ രണ്ടര ഏക്കർ വയലിലാണ് കൃഷി ചെയ്യുന്നത്. പൂർണമായും ജൈവ കൃഷി രീതിയാണ് അവലംബിക്കുന്നത്. വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകരും കൃഷി ജോലികളിൽ ഉണ്ടാകും. കൃഷി വകുപ്പ് അടക്കമുള്ളവരുടെയും സഹകരണമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.ചടങ്ങിൽവെള്ളത്തൂവൽ പഞ്ചാ.പ്രസിഡന്റ് ടി.ആർ.ബിജി, .രാജക്കാട് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് എം.ബി.ശ്രീകുമാർ, ബ്ലോക്ക് പഞ്ചാ: പ്രസിഡന്റ് ആർ.മുരുകേശൻ എന്നിവരും പങ്കെടുക്കും. സ്‌കൂൾ പ്രിൻസിപ്പാൾ കെ.ടി.സാബു, എം.എസ്.അജി, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.