പാലാ : അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് മീനച്ചിൽ സർക്കിൾ യൂണിയന്റെ മികവിന് ആദരം-മികച്ച പ്രസിഡന്റിനുള്ള പുരസ്‌കാരത്തിന് കിടങ്ങൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി. വിശ്വനാഥൻ നായർ അർഹനായി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ബാങ്ക് ഭരിക്കുന്ന സഹകരണ സംരക്ഷണ മുന്നണിയുടെ സാരഥിയാണ് വിശ്വനാഥൻ നായർ. കിടങ്ങൂരിലെ സാംസ്‌കാരിക സാമൂഹ്യ കലാരംഗത്തെ നിറസാന്നിദ്ധ്യവുമാണ് അദ്ദേഹം. ബാങ്ക് അഡ്വ. ഇ.എം. ബിനു, ജോമോൻ കാരാമയിൽ, സി.ജി. സതീശൻ, ബി. ശ്രീജാ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.